കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൊ​സൈ​റ്റി ഓ​ഫ് വാ​സ്‌​കു​ല​ര്‍ ആ​ന്‍​ഡ് ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ണ​ല്‍ റേ​ഡി​യോ​ള​ജി​യു​ടെ (ഐ​എ​സ്‌​വി​ഐ​ആ​ര്‍) 25-ാമ​ത് വാ​ര്‍​ഷി​ക ദേ​ശീ​യ സ​മ്മേ​ള​നം ഇ​ന്നു മു​ത​ല്‍ ഒ​ന്പ​തു വ​രെ കൊ​ച്ചി ഗ്രാ​ന്‍​ഡ് ഹ​യാ​ത്തി​ൽ ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​മു​ന്‍ മ​ന്ത്രി കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ദ​ക്ഷി​ണ നാ​വി​ക ക​മാ​ന്‍​ഡി​ലെ ക​മാ​ന്‍​ഡ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ റി​യ​ര്‍ അ​ഡ്മി​റ​ല്‍ ര​ജ​ത് ശു​ക്ല മു​ഖ്യാ​തി​ഥി​യാ​കും. സെ​ന്‍​ട്ര​ല്‍ റീ​ജി​യ​ണി​ലെ പോ​സ്റ്റ് മാ​സ്റ്റ​ര്‍ ജ​ന​റ​ല്‍ സ​യീ​ദ് റ​ഷീ​ദ് അ​നു​സ്മ​ര​ണ സ്റ്റാ​മ്പ് പ്ര​കാ​ശ​നം ചെ​യ്യും. ബ്രി​ട്ടീ​ഷ് സൊ​സൈ​റ്റി ഓ​ഫ് ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ണ​ല്‍ റേ​ഡി​യോ​ള​ജി​യു​മാ​യു​ള്ള (ബി​എ​സ്‌​ഐ​ആ​ര്‍) ഐ​എ​സ്‌​വി​ഐ​ആ​റി​ന്‍റെ സ​ഹ​ക​ര​ണം ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ക്കും.