പൊതുസഭയും ഹരിത അയൽക്കൂട്ട പ്രഖ്യാപനവും
1511612
Thursday, February 6, 2025 4:36 AM IST
തിരുമാറാടി: കുടുംബശ്രീ സിഡിഎസിൽ പൊതുസഭയും ഹരിത അയൽക്കൂട്ട പ്രഖ്യാപനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ സാജു ജോണി അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണ് തങ്കമ്മ ശശി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ്, പഞ്ചായത്തംഗം ആലീസ് ബിനു, പഞ്ചായത്ത് സെക്രട്ടറി പി.പി. റെജിമോൻ, വിഇഒമാരായ ആർ. പ്രിയരഞ്ജൻ, വിനയ ഷേണായി, ടി.എസ്. എബിന, എച്ച്ഐ ശ്രീകല ബിനോയ്, കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർ ഷാഹിന അഷ്റഫ്, എബിന എന്നിവർ പങ്കെടുത്തു.