ഇ-ചെലാൻ അദാലത്ത് ഇന്ന് അവസാനിക്കും
1511610
Thursday, February 6, 2025 4:36 AM IST
കോതമംഗലം: മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി കോതമംഗലം സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നടത്തിവന്ന ഇ-ചെലാൻ അദാലത്ത് ഇന്ന് അവസാനിക്കും. ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പും പോലീസും ചുമത്തിയിരിക്കുന്ന പിഴകൾ, കോടതി നടപടികളിലിരിക്കുന്ന ചെലാനുകൾ എന്നിവ തീർപ്പാക്കി പൊതുജനങ്ങൾക്ക് വാഹനങ്ങൾക്കെതിരെയുള്ള തുടർനടപടികളിൽനിന്ന് അദാലത്തിലൂടെ ഒഴിവാകാവുന്നതാണ്.
കോടതികളിലേക്കു പ്രോസിക്യൂഷൻ നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ള ഇ-ചലാനുകൾ ഒഴികെയുള്ള എല്ലാ ചലാനുകളും ഈ അദാലത്തിൽ തീർപ്പാക്കാൻ അവസരമുണ്ട്. കോതമംഗലം മിനി സിവിൽ സ്റ്റേഷനിലുള്ള സബ് ആർടിഒ ഓഫീസിൽ പ്രത്യേകം തയാറാക്കിയിട്ടുള്ള കൗണ്ടറിലാണ് മെഗാ അദാലത്ത്.
ഇന്നലെ വരെ മോട്ടോർ വാഹന വകുപ്പിന്റെ 148 ചാലാനുകളിൽ നിന്നായി 1,09,500 രൂപയും പോലീസ് ഡിപ്പാർട്മെന്റിന്റെ 69 ചാലാനുകളിൽ നിന്നായി 51,250 രൂപയും തീർപ്പാക്കി.