‘കോണ്‍ഗ്രസ് ഓഫീസിൽ അതിക്രമിച്ചു കയറി പ്രവർത്തകരെ മർദിച്ച സിപിഎമ്മുകാരെ അറസ്റ്റ് ചെയ്യണം’
1511607
Thursday, February 6, 2025 4:24 AM IST
പോത്താനിക്കാട്: കോണ്‍ഗ്രസ് പൈങ്ങോട്ടൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ അതിക്രമിച്ചു കയറി പാർട്ടി പ്രവർത്തകരെ മർദിക്കുകയും ഫർണിച്ചറുകൾ തകർക്കുകയും ചെയ്ത സിപിഎം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
കടവൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ദിവസം നടത്തിയ സിപിഎം അക്രമങ്ങളിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പൈങ്ങോട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവൂരിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് റോബിൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്ട്, ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ്, കർഷക കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാണി പിട്ടാപ്പിള്ളിൽ, യുഡിഎഫ് മണ്ഡലം ചെയർമാൻ ഇബ്രാഹിം ലുഷാദ്, ഷെജി ജേക്കബ്, സിജോ ജോണ്‍, മാത്യു അദായി,
എൻ.എം. ജോസഫ്, എൻ.കെ. എൽദോസ്, അരുണ്‍ ജോസഫ്, ടൈഗ്രീസ് ആന്റണി, കെ.എം. ചാക്കോ, ഡായി തോമസ്, എം.എസ്. ഓലിക്കൻ, ബെൽജി മാത്യു, ലിസി കുരുവിള, പി.എം. കോയക്കുട്ടി, പി.എ. അജിംസ്, ബാബു മാത്യു, ജിൻസ് കെ. ജോസ്, ജോബി തെക്കേക്കര എന്നിവർ പ്രസംഗിച്ചു.