റീഡിംഗ് റൂം പൊതുജന സേവന കേന്ദ്രം ഉദ്ഘാടനം
1511606
Thursday, February 6, 2025 4:24 AM IST
പോത്താനിക്കാട്: പോത്താനിക്കാട് പബ്ലിക് ലൈബ്രറിയുടെ പുതിയ റീഡിംഗ് റൂമിന്റെയും പൊതുജന സേവന കേന്ദ്രത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സജി കെ. വർഗീസ് നിർവഹിച്ചു. പൊതുജന സേവന കേന്ദ്രത്തിലേക്ക് ആവശ്യമായ ഉപകരണങ്ങളുടെ കൈമാറ്റം കൂറ്റപ്പിള്ളിൽ ഫൗണ്ടേഷൻ ചെയർമാൻ കെ.ജെ. ജോസഫ് കൂറ്റപ്പിള്ളിൽ നിർവഹിച്ചു.
ലൈബ്രറി പ്രസിഡന്റ് എം.എം. സേവ്യർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബേസിൽ ജെയിംസ്, പഞ്ചായത്തംഗങ്ങളായ ഡോളി സജി, സുമ ദാസ്, ബിസ്നി ജിജോ, സി.കെ. ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.