മൂവാറ്റുപുഴ നഗരസഭ ഉപതെരഞ്ഞെടുപ്പ് : യുഡിഎഫ് സ്ഥാനാർഥി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
1511605
Thursday, February 6, 2025 4:24 AM IST
മൂവാറ്റുപുഴ: നഗരസഭ 13-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി മേരിക്കുട്ടി ചാക്കോയുടെ (ഷീബ) തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കിഴക്കേക്കര ഹൈസ്കൂൾ ജംഗ്ഷനിൽ ആരംഭിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എസ്. മജീദ് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, വൈസ് ചെയർപേഴ്സണ് സിനി ബിജു, പി.എ. ബഷീർ, ടോം കുര്യാച്ചൻ,
സോജൻ പിട്ടാപ്പിള്ളി, കെ.എ. അബ്ദുൽ സലാം, എൻ.പി. ജയൻ, അബു മുണ്ടാട്ട്, ജേക്കബ് ഇരമംഗലത്ത്, ജോളി മണ്ണൂർ, പി.എം. മജീദ്, അജി മുണ്ടാട്ട്, പി.എം. അബ്ദുൽ സലാം, ജോസ് കുര്യാക്കോസ്, ജോയ്സ് മേരി, അമൽ ബാബു, സ്ഥാനാർത്ഥി മേരിക്കുട്ടി ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.