പിറവത്ത് തീ പടർന്നത് പരിഭ്രാന്തി പരത്തി
1511602
Thursday, February 6, 2025 4:24 AM IST
പിറവം: പുഴയുടെ തീരത്ത് ജീനേഷ്യത്തിന് സമീപം തീപിടിച്ചത് പരിഭ്രാന്തി പരത്തി. വൺവേ റോഡിൽ ചാപ്പൽ പള്ളിക്ക് സമീപമാണ് ഇന്നലെ വൈകുന്നേരത്തോടെ തീ പടർന്നത്.
ഇവിടെ നേരത്തെ പ്രവർത്തിച്ചിരുന്ന വർക്ക്ഷോപ്പിന്റെ ഉപയോഗയോഗ്യമല്ലാത്ത സാധനങ്ങൾ പുഴയുടെ തീരത്ത് കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിനാണ് തീ പിടിച്ചത്. സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.