സെന്റ് ആൽബർട്സ് കോളജിൽ ഗണിത-സംഖ്യശാസ്ത്ര അന്താരാഷ്ട്ര സമ്മേളനം
1511595
Thursday, February 6, 2025 4:14 AM IST
കൊച്ചി: എറണാകുളം സെന്റ്. ആല്‍ബര്‍ട്സ് കോളജിലെ മാത്തമാറ്റിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം കേരള മാത്തമാറ്റിക്കല്‍ അസോസിയേഷനുമായി സഹകരിച്ച് ഗണിതശാസ്ത്രത്തിലും സംഖ്യാശാസ്ത്രത്തിലുമുള്ള സാങ്കേതികതകളിലെ സമീപകാല പ്രവണതകള്‍ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു.
കൊച്ചി സര്‍വകലാശാല മുൻ പ്രഫസര്‍ ഡോ. അമ്പാട്ട് വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കോളജ് ചെയര്മാന് റവ. ഡോ. ആന്റണി തോപ്പില്‍ അധ്യക്ഷനായി.
പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജസ്റ്റിന് റെബല്ലോ, എഫ്വൈയുജിപി നോഡല്‍ ഓഫീസര്‍ ഡോ. എം.സി. സാബു, മാത്തമാറ്റിക്സ് വിഭാഗം മേധാവി ഡോ. എസ്. ദിവ്യ മേരി ഡേയ്സ് എന്നിവര്‍ പ്രസംഗിച്ചു.