"സ്നേഹത്തണൽ’ ഇന്ന്
1511593
Thursday, February 6, 2025 4:14 AM IST
കൊച്ചി: എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രി എംബിആർ മെഡിക്കൽ ട്രസ്റ്റിന്റെ സഹകരണത്തോടെ നടത്തുന്ന സാമൂഹ്യ ആരോഗ്യ പരിപാലന പദ്ധതി "സ്നേഹത്തണൽ’ ഇന്നു ഞാറയ്ക്കലിൽ നടക്കും.
കിടപ്പുരോഗികളുടെയും കാൻസർ ബാധിതരുടെയും വീടുകളിലെത്തി ചികിത്സയും മരുന്നും സൗജന്യമായി നൽകുമെന്ന് അധികൃതർ അറിയിച്ചു.