മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
1511592
Thursday, February 6, 2025 4:14 AM IST
നെടുമ്പാശേരി : നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽ ചടയംകുളത്തു എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ് അൻവർ സാദത്ത് എം എൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ ആധ്യക്ഷനായി. പഞ്ചായത്ത് അംഗം പി.വി. കുഞ്ഞ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ജെ. ജോമി, ജെസി ജോർജ് , ബ്ലോക്ക് പഞ്ചായത്ത് അംഗം ദിലീപ് കപ്രശേരി , ഫാ. സാബു പാറക്കൽ എന്നിവർ പ്രസംഗിച്ചു .