അങ്കമാലി താലുക്കാശുപത്രിയിലേക്ക് ബഹുജന മാർച്ച് നടത്തും
1511590
Thursday, February 6, 2025 4:14 AM IST
അങ്കമാലി : അങ്കമാലി താലൂക്കാശുപത്രിയിൽ ഒരു വർഷം മുൻപ് ഉദ്ഘാടനം ചെയ്ത നഗരസഭയുടെ ഡയാലിസിസ് യൂണിറ്റ് ഉടൻ തുറന്ന് കൊടുത്ത് വൃക്ക രോഗികളോട് കരുണ കാട്ടണമെന്നാവശ്യപെട്ട് ശനിയാഴ്ച രാവിലെ 10 ന് അങ്കമാലി നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ താലൂക്കാശുപത്രിയിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് മണ്ഡലം കൺവീനർ എം.പി. പത്രോസ് വാർത്താ കുറിപ്പിൽ അറിയിച്ചു.