ക്രിസ്മസ്, പുതുവത്സര ആഘോഷം
1491831
Thursday, January 2, 2025 4:57 AM IST
ഊന്നുകൽ: ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് ക്രിസ്മസ്, പുതുവത്സര ആഘോഷം നടത്തി. പ്രസിഡന്റ് എം.എസ്. പൗലോസ് കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് തോമസ് പോൾ അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ ജോയി പോൾ, വി.സി. മാത്തച്ചൻ, കെ.ഡി. അഭിലാഷ്, പി.എം. ഹൈദ്രോസ്, ജോസഫ് ജോർജ്, ലിസി ജോയി, സോണിയ കിഷോർ, ബിന്ദു ജോബി, അസി. സെക്രട്ടറി മോസി ജോർജ്, സെക്രട്ടറി കെ.കെ. ബിനോയി എന്നിവർ പ്രസംഗിച്ചു.
ഭരണസമിതി അംഗങ്ങളും, ജീവനക്കാരും ചേർന്നുള്ള അഞ്ച് ടീമുകൾ തമ്മിൽ കരോൾ ഗാന മത്സരം നടത്തി. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.
മൂവാറ്റുപുഴ: ധ്വനി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് മിനിമോൾ രാജീവ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം സിബിൾ സാബു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ശ്രീനി വേണു പുതുവത്സര സന്ദേശം നൽകി. ലൈബ്രറി സെക്രട്ടറി തിലക് രാജ് മൂവാറ്റുപുഴ, എക്സിക്യൂട്ടീവ് അംഗം കെ. അഖിലേഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഷിഹാബ് മല്ലിക്കുടി നയിച്ച ഗാനമേളയും അരങ്ങേറി.