തീരക്കടലിൽ ചെറുവഞ്ചിക്കാർക്ക് ചാളച്ചാകര
1491844
Thursday, January 2, 2025 5:07 AM IST
വൈപ്പിൻ : തീരക്കടലിൽ ചെറുവഞ്ചിക്കാർക്ക് ചാളച്ചാകര. വിരിച്ച വലയിൽ കണ്ണികൾ തോറും ചാളകുരുങ്ങിയതോടെ മത്സ്യത്തൊഴിലാളികൾ വല ഓട്ടോയിൽ കയറ്റി നേരെ റോഡുവക്കിൽ എത്തി അടർത്തിയെടുത്ത് ആവശ്യക്കാർക്ക് നൽകുകയായിരുന്നു.
ഇടനിലക്കാരില്ലാത്ത കച്ചവടമായതിനാൽ 100 രൂപക്ക് രണ്ടു കിലോ വച്ചായിരുന്നു കച്ചവടം. ഇന്നലെ വൈകുന്നേരം ചെറായി-പറവൂർ റോഡിലൂടെ കടന്നു പോയവരെല്ലാം ഐസ് തൊടാത്ത നല്ല പച്ചചാള വാങ്ങിയാണ് വീട്ടിലേക്ക് പോയത്.
മൂന്നു മാസത്തോളമായി തീരക്കടലിൽ ചെറിയ ചാളയുടെ സാന്നിധ്യം വളരെ കൂടുതലാണ്. പക്ഷേ അന്നു മുതൽ ഇപ്പോൾ വരെ ലഭിക്കുന്നത് ഒരേ വലിപ്പത്തിലുള്ള ചെറിയ ചാളയാണ്.