യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
1491828
Thursday, January 2, 2025 4:57 AM IST
മൂവാറ്റുപുഴ: പുതുവർഷ ആഘോഷത്തിനെന്ന വ്യാജേന വിദ്യാർഥിനിയെ ഫോർട്ട് കൊച്ചിയിൽ കൂട്ടി കൊണ്ടുപോയ ശേഷം പീഡിപ്പിച്ച യുവാവിനെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. പേഴയ്ക്കാപ്പിള്ളി പ്ലാക്കുടി കുടിയിൽ അഷ്കറിനെ(21)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ നേരത്തെ കാഞ്ഞാർ പോലീസ് സ്റ്റേഷനിലും പോക്സോ കേസ് എടുത്തിരുന്നു.
ചൊവ്വാഴ്ചയാണ് ഇയാൾ വിദ്യാർഥിനിയെ പുതുവർഷാഘോഷത്തിനെന്ന പേരിൽ ഫോർട്ട്കൊച്ചിയിലേക്ക് പ്രലോഭിപ്പിച്ചു കൊണ്ടുപോയത്. സംഭവം വിദ്യാർഥിനിയുടെ വീട്ടുകാർ അറിഞ്ഞതോടെ പോലീസിനു പരാതി നൽകുകയായിരുന്നു.