കൂ​ത്താ​ട്ടു​കു​ളം: കൂ​ത്താ​ട്ടു​കു​ളം മാ​രു​തി ജം​ഗ്ഷ​ന് സ​മീ​പം കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പൂ​വ​ക്കു​ളം വാ​ര​പ്പു​റ​ത്ത് അ​ശ്വി​ൻ(28), ഉ​ഴ​വൂ​ർ അ​രു​മ്മ​ക്ക​ൽ അ​മ​ൽ(25), വെ​ളി​യ​ന്നൂ​ർ ചെ​റു​വീ​ട്ടി​ൽ അ​ക്ഷ​യി (24), അ​രീ​ക്ക​ര അ​ന​ന്താ​ന​ത്ത് അ​മ​ൽ ഷി​ബു(25), മോ​നി​പ്പി​ള്ളി ക​രോ​ട്ടു​വീ​ട്ടി​ൽ അ​നീ​റ്റൊ(25), പാ​ല​ക്കു​ഴ മ​ഞ്ഞ​ക്ക​ര അ​ന​ന്തു ശ​ശി(26) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 11.45നാ​യി​രു​ന്നു അ​പ​ക​ടം. എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും ക​റു​ക​ച്ചാ​ലി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തി​ലേ​ക്ക് മം​ഗ​ല​ത്തു​താ​ഴം ഭാ​ഗ​ത്തു​നി​ന്നും എ​തി​ർ​ദി​ശ​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ​വ​രെ കൂ​ത്താ​ട്ടു​കു​ളം ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ഗ്നി​ര​ക്ഷാ സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് റോ​ഡി​ൽ കി​ട​ന്നി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ന്നീ​ട് നീ​ക്കം ചെ​യ്തു. പ്ര​ദേ​ശ​ത്തെ വെ​ളി​ച്ച​ക്കു​റ​വ് മൂ​ലം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​യി.