ചേരാനല്ലൂർ നിത്യസഹായമാതാ പള്ളിയിൽ തിരുനാൾ
1491808
Thursday, January 2, 2025 4:36 AM IST
കൊച്ചി: ചേരാനല്ലൂർ നിത്യസഹായമാതാ പള്ളിയിൽ പരിശുദ്ധ നിത്യസഹായ മാതാവിന്റെ തിരുനാൾ എട്ടു മുതൽ 12 വരെ ആഘോഷിക്കും. എട്ടിനു വൈകുന്നേരം 5.30ന് കണ്ണൂർ സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി കൊടിയേറ്റും. പൊന്തിഫിക്കൽ ദിവ്യബലിയിൽ അദ്ദേഹം കാർമികനാകും. പ്രസംഗം-ഫാ. യേശുദാസ് കുറുപ്പശേരി.
ഒന്പതിനു വൈകുന്നേരം 5.30ന് ദിവ്യബലി-ഫാ. ജോൺ ബോസ്കോ കൂറ്റുതറ, പ്രസംഗം-ഫാ. ഡയസ് ആന്റണി വലിയമരത്തിങ്കൽ. പത്തിനു വൈകുന്നേരം 5.30ന് ഇടവകയിലെ വൈദികരുടെ കാർമികത്വത്തിൽ ദിവ്യബലി. പ്രസംഗം-ഫാ. ജോഷി മയ്യാറ്റിൽ. രാത്രി ഏഴരയ്ക്കു നാടകം സ്വർണമുഖി.
11നു രാവിലെ 6.15ന് ദിവ്യബലി, അന്പെഴുന്നള്ളിപ്പ്. വൈകുന്നേരം അഞ്ചിനു തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കൽ, ദിവ്യബലി-ഫാ. ജോസഫ് തട്ടാരശേരി, പ്രസംഗം-ഫാ. എബിൻ ജോസ് വാര്യത്ത്. തുടർന്നു പ്രദക്ഷിണം.
12നു രാവിലെ 9.30ന് ആഘോഷമായ ദിവ്യബലിയ്ക്കു ഫാ. എബിജിൻ അറയ്ക്കൽ കാർമികത്വം വഹിക്കും. പ്രസംഗം-ഫാ.ആൻഡ്രൂസ് പുത്തൻപറന്പിൽ. തുടർന്നു പ്രദക്ഷിണം. വൈകുന്നേരം 5.30ന് തിരുസ്വരൂപം എടുത്തുവയ്ക്കൽ, കൊടിയിറക്കം.
രാത്രി ഏഴിനു കലാപരിപാടികൾ. തിരുനാളിന്റെ ഭാഗമായി, ഏഴു വരെ വൈകുന്നേരം 5.30ന് ജപമാല, ദിവ്യബലി, പ്രസംഗം, നൊവേ എന്നിവയുണ്ടാകുമെന്നു വികാരി ഫാ. ജോസഫ് ഒളിപ്പറന്പിൽ അറിയിച്ചു.