15 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ
1491835
Thursday, January 2, 2025 4:58 AM IST
പറവൂർ: അനധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ച 15 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ. മാല്യങ്കര കളവമ്പാറ നിഷാദ്(46)നെയാണ് രാവിലെ 10.30 ഓടെ മാല്യങ്കര എസ്എൻഎം കോളജിന് തെക്കുവശത്തുള്ള റോഡിൽനിന്ന് എക്സൈസ് സംഘം പിടികൂടിയത്. ഡ്രൈഡേ ആയതിനാൽ ബൈക്കിൽ മദ്യവുമായി വില്പനയ്ക്കു പോകുകയായിരുന്നു ഇയാൾ.
എക്സൈസ് പറവൂർ റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂത്തകുന്നം, മാല്യങ്കര ഭാഗങ്ങളിൽ ഏറെക്കാലമായി അനധികൃത മദ്യവില്പന നടത്തുന്ന പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.