നെഞ്ചുവേദനയെ തുടർന്ന് എഎസ്ഐ മരിച്ചു
1491999
Thursday, January 2, 2025 11:00 PM IST
മരട്: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പോലീസുകാരൻ മരിച്ചു. പാലാരിവട്ടം പോലീസ് സ്റ്റേഷൻ ഗ്രേഡ് എഎസ്ഐ നെട്ടൂർ മാന്പിള്ളിൽ എം.എസ്. ഷാജി (49) ആണ് മരിച്ചത്.
വീട്ടിൽ വച്ച് നെഞ്ചുവേദനയനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകിട്ട് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് 45 മിനിറ്റോളം സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് 12.30 ന് പാലാരിവട്ടം സ്റ്റേഷനിലെ പൊതുദർശനത്തിനുശേഷം നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: മിനി. മക്കൾ: അഭിരാമി, അർജുൻ. പിതാവ്: പരേതനായ ഷണ്മുഖൻ (മുൻ എസ്ഐ). മാതാവ്: വിജില.