ട്രാൻസ്ഫോർമർ ഫ്യൂസ് കാരിയറിനു തീപിടിച്ചു
1491830
Thursday, January 2, 2025 4:57 AM IST
കോതമംഗലം: തങ്കളം ഐഎംഎ ഹാളിന് സമീപം കെഎസ്ഇബിയുടെ ട്രാൻസ്ഫോർമറിന്റെ ഫ്യുസ്ക്യാരിയറിന് തീപിടിച്ചു. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ മൂലം ട്രാൻസ്ഫോർമർ കത്തി നശിച്ചില്ല. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ട്രാൻസ്ഫോർമറിന്റെ ഫ്യുസ് ക്യാരിയറിൽ നിന്ന് തീയാളി പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. സേനയുടെ വാട്ടർ വെള്ളം പന്പ് ചെയ്ത് തീ പെട്ടന്ന് അണച്ചു.
ഫൂസ് ക്യാരിയർ ബോക്സും കുറച്ച് ഇൻസുലേറ്റഡ് ഇലക്ടിക് കേബിളും കത്തി നശിച്ചു. തീ പടരും മുന്പ് സേന അണച്ചതിനാൽ ട്രാൻസ്ഫോമർ കത്തി നശിച്ചില്ല. ഉദ്ദേശം 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ എം. അനിൽ കുമാർ, സുനിൽ മാത്യു, കെ.എൻ. ബിജു, ഫയർ ഓഫീസർമാരായ ദീപേഷ്, അജ്നാസ്, അംജിത്, സുബ്രഹ്മണ്യൻ, ശ്രീജിത് ഹോംഗാർഡ് വസന്തകുമാർ എന്നിവരാണ് തീയണച്ചത്.