75ന്റെ ശോഭയില്‍ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് സ്കൂള്‍
1491823
Thursday, January 2, 2025 4:47 AM IST
പൈങ്ങോട്ടൂര്‍: പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് സ്കൂള്‍ 75 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിളംബര റാലി മാത്യു കുഴല്നാടന് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. രാവിലെ പത്തോടെ സ്കൂളില്‍നിന്ന് ആരംഭിച്ച റാലി പോത്താനിക്കാട്, പൈങ്ങോട്ടൂര്‍ ബസ് സ്റ്റാന്‍ഡുകള്‍ വരെ നീണ്ടു.
യുപി, എച്ച്എസ്, എച്ച്എസ്എസ് വിദ്യാര്‍ഥികളുടെ സൈക്കിള്‍ റാലി, മാര്‍ഗംകളി, തിരുവാതിര, പരിചമുട്ട്, ചവിട്ടുനാടകം, ഫ്ളാഷ് മോബ് തുടങ്ങിയവ റാലിക്ക് അകമ്പടിയായി. തുടര്‍ന്ന് സ്കൂളില്‍ തിരികെയെത്തിയ റാലിയുടെ സമാപനം ആന്റണി ജോണ്‍ എംഎല്‍എ, സ്കൂള്‍ അധികൃതര്‍, പിടിഎ പ്രസിഡന്റ്, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കൊപ്പം 75 ബലൂണുകള്‍ പറത്തി നിര്‍വഹിച്ചു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങള്‍, മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
75 വര്‍ഷം പിന്നിടുന്ന യുപി വിഭാഗം, 25 വര്‍ഷം പിന്നിടുന്ന പ്ലസ്ടു വിഭാഗം എന്നിവയുടെ ജൂബിലി ലോഗോ ‘മിലിയോര 2കെ25’ ജല്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോര്‍ജ് ഡിസംബര്‍ 20ന് പ്രകാശനം ചെയ്തിരുന്നു.