എം.ടി. അനുസ്മരണം
1491811
Thursday, January 2, 2025 4:36 AM IST
കൊച്ചി: അന്തർദേശീയ സാഹിത്യവുമായി മലയാള സാഹിത്യത്തെ ബന്ധപ്പെടുത്തിയ ഇതിഹാസ സാഹിത്യകാരനായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് പറഞ്ഞു.
ഇസ്കഫ് എറണാകുളം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവറ കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച എം.ടി. വാസുദേവൻ നായർ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മേഖല സെക്രട്ടറി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. ബി.ആർ. മുരളീധരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എം.കെ. മനോഹരൻ, ടി.സി. സൻജിത്ത്, ഷാജി ഇടപ്പള്ളി, എ.പി. ഷാജി എന്നിവർ പ്രസംഗിച്ചു.