ചൂർണിക്കര പഞ്ചായത്തിൽ ജീവനക്കാർക്കായി അക്ഷരക്കൂട് വായനാ പദ്ധതി
1491817
Thursday, January 2, 2025 4:47 AM IST
ആലുവ : പുതുവത്സര സമ്മാനമായി ചൂർണിക്കര ഗ്രാമപഞ്ചായത്ത് ജീവനക്കാർക്ക് അക്ഷരക്കൂട് പദ്ധതി ആരംഭിച്ചു. ചൂർണിക്കര ലൈബ്രറിയുടെ നേതൃത്വത്തിലാണ് ജീവനക്കാരുടെ പുസ്തക വായനയും സർഗവാസനകളും പരിപോഷിപ്പിക്കാനായി പുതിയ വായനാ പദ്ധതി ആരംഭിച്ചത്. അക്ഷരക്കൂട് പദ്ധതി പ്രശസ്ത എഴുത്തുകാരൻ വേണു വി. ദേശം ഉൽഘാടനം ചെയ്തു.
എഫ്ഐടി എംഡി അഫ്സൽ അലി ജീവനക്കാർക്കുളള അംഗത്വ വിതരണം നടത്തി. പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രത്യേകം ഷെൽഫ് സ്ഥാപിച്ചാണ് ലൈബ്രറി സജ്ജമാക്കിയിരിക്കുന്നത്. പൊതുമേഖലാസ്ഥാപനമായ എഫ്ഐടി യാണ് ഷെൽഫ് സൗജന്യമായി നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു.