പിക്കപ് വാനും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
1491997
Thursday, January 2, 2025 11:00 PM IST
ആലങ്ങാട്: പിക്കപ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. കൂടെയുണ്ടായ പെണ്‍കുട്ടിക്കു ഗുരുതരമായി പരിക്കേറ്റു.
കോഴിക്കോട് രാമനാട്ടുകര കോടന്പുഴ മാണക്കഞ്ചേരി ഓത്തുപള്ളി വീട്ടിൽ മുഹമ്മദ് നുഫൈലാണു (20) മരിച്ചത്. ആലുവ പറവൂർ കെഎസ്ആർടിസി റോഡിൽ മാളിയംപീടിക കവലയ്ക്ക് സമീപം ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.
സുഹൃത്തിന്റെ വീട്ടിൽ പോയി തിരികെ മടങ്ങുന്പോൾ എംടി ലിങ്ക് റോഡിൽ നിന്നും പ്രധാന പാതയിലേക്കു ബൈക്ക് കയറുന്നതിനിടെ നിയന്ത്രണം തെറ്റി വന്ന പിക്കപ് വാൻ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.
തുടയെല്ല് പൊട്ടിയ യുവതിയെ പിന്നീട് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപകടത്തിൽ പിക്കപ് വാൻ ഡ്രൈവർക്കും പരിക്കേറ്റു. മുഹമ്മദ് നുഫൈലിന്റെ കബറടക്കം നടത്തി. മുഹമ്മദ് നുഫൈൽ കാക്കനാട് ഇൻഫോപാർക്കിൽ പഠിക്കുകയാണ്.