ഫീൽഡ് സ്റ്റാഫിനെതിരേ ലൈംഗികാതിക്രമം: സ്വകാര്യ കന്പനി ജനറൽ മാനേജർ പിടിയിൽ
1491833
Thursday, January 2, 2025 4:58 AM IST
പെരുമ്പാവൂർ: ഫീൽഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ സ്വകാര്യ കന്പനി ജനറൽ മാനേജർ അറസ്റ്റിൽ. വയനാട് പൊരുനല്ലൂർ തരുവണ ഭാഗത്ത് കുട്ടപ്പറമ്പൻ വീട്ടിൽ ഹുബൈലി (26)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഡയറക്ട് മാർക്കറ്റിംഗ് സ്ഥാപനത്തിന്റെ ജനറൽ മാനേജരായ ഇയാൾ കഴിഞ്ഞ മാസം ആദ്യമാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. മാറമ്പിള്ളിയിലെ ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിന്റെ ടെറസിൽ വച്ചായിരുന്നു ആക്രമണം. പേഴ്സണൽ മീറ്റിംഗ് എന്നു പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു.
ഇയാളെക്കുറിച്ച് വിശദമായി അന്വേഷണമാരംഭിച്ചു. ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിൽ എസ്ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിക്ക്, സിപിഒ സന്ധ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.