പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു
1491839
Thursday, January 2, 2025 5:07 AM IST
കൊച്ചി: പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുക്കാനായി പോയ എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജിലെ രണ്ടു വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു.
മൂന്നാം വര്‍ഷ ബിവോക് മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥി പാലക്കാട് സ്വദേശി എസ്. ആരോമല്‍ (20), മൂന്നാം വര്‍ഷ ബിവോക് ഫിഷ് പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് വിദ്യാര്‍ഥി നെയ്യാറ്റിന്‍കര സ്വദേശി എന്‍.എസ്. നരേന്ദ്രനാഥ് (20) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.45ന് ഗോശ്രീ ഒന്നാം പാലത്തിനടുത്ത് ബോള്ഗാട്ടിയിലായിരുന്നു അപകടം.
പുതുവൈപ്പിലേക്ക് ബുള്ളറ്റില്‍ പോയ വിദ്യാര്‍ഥികളുടെ വാഹനം എതിര്‍ദിശയില്‍നിന്നു വന്ന ഓട്ടോ ടാക്സിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ആരോമലും നരേന്ദ്രനാഥും സംഭവസ്ഥലത്തു തന്നെ മരിച്ചു.
ആരോമല്‍ ഫോട്ടോഗ്രഫിയില്‍ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഓട്ടോ ടാക്സി ഡ്രൈവര്‍ ആലുവ സ്വദേശി റിയാസിനെയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.