പുതുവത്സരാഘോഷം ശ്രദ്ധേയമായി
1491825
Thursday, January 2, 2025 4:47 AM IST
തിരുമാറാടി: മണ്ണത്തൂരിൽ മീഡിയാ ആർട്സ് ഒരുക്കിയ പുതുവർഷാഘോഷം ‘വരവേൽപ്പ്’ ശ്രദ്ധേയമായി. 25 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ചാണ് 2025 നെ വരവേറ്റത്. ലളിതകലാ അക്കാദമി അവാർഡ് ജേതാവും മണ്ണത്തൂർ മീഡിയാ ആർട്സ് പ്രസിഡന്റ് സാജു മണ്ണത്തൂരിന്റെ നേതൃത്വത്തിലാണ് പപ്പാഞ്ഞിയെ നിർമിച്ചത്. 15 ദിവസം മുന്പ് നിർമിച്ച് മണ്ണത്തൂർ കവലയിൽ സ്ഥാപിച്ചിരിക്കുകയായിരുന്നു.
കോഴിക്കോട് കരിന്തണ്ടൻസ് അവതരിപ്പിച്ച നാടൻപാട്ടുകളും ദൃശ്യാവിഷ്കാരവും ഡിജെ മ്യൂസിക് എന്നിവയും നടന്നു. 12ന് പപ്പാഞ്ഞിയെ കത്തിച്ചു. മീഡിയാ ആർസ് വൈസ് പ്രസഡിന്റ് ബെന്നി കുര്യാക്കോസ്, സെക്രട്ടറി ബിനോയി അരീത്തടത്തിൽ, ജോയിന്റ് സെക്രട്ടറി പി.കെ. ജയൻ എന്നിവർ നേതൃത്വം നൽകി.