കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്റെ മാതാപിതാക്കൾക്ക് കൈത്താങ്ങായി എന്റെ നാട്
1491827
Thursday, January 2, 2025 4:57 AM IST
കോതമംഗലം : കാട്ടാന ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട കുട്ടന്പുഴ ക്ണാച്ചേരിയിലെ എൽദോസിന്റെ മാതാപിതാക്കൾക്ക് കൈത്താങ്ങായി പുതുവത്സര ദിനത്തിൽ എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം എത്തി.
ഇവരുടെ കുടുംബത്തിന് എല്ലാ മാസവും ആവശ്യമായ ഭക്ഷ്യ ഉത്പന്നങ്ങളും പെയിൻ ആൻറ് പാലിയേറ്റീവ് സേവനവും നൽകുമെന്ന് എന്റെ നാട് ചെയർമാൻ പറഞ്ഞു. ക്ണാച്ചേരി മേഖലയിൽ കഴിയുന്നത്ര സോളാർ സ്ട്രീറ്റ് ലൈറ്റുകൾ ലഭ്യമാക്കുമെന്നും ഷിബു തെക്കുംപുറം പറഞ്ഞു.
മാർ തോമ പള്ളി വികാരി ഫാ. കെ.യു. നിതിൻ, പഞ്ചായത്ത് അംഗം ജോഷി പൊട്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് കോറന്പേൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.ജെ. എൽദോസ് എന്നിവരും എന്റെ നാട് പ്രവർത്തകരും നാട്ടുകാരും എൽദോസിന്റെ ഭവന സന്ദർശനത്തിൽ ചെയർമാനൊപ്പം ഉണ്ടായിരുന്നു.