12 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ
1491837
Thursday, January 2, 2025 5:07 AM IST
കാക്കനാട്: പുതുവൽസര വില്പന ലക്ഷ്യമിട്ട് എത്തിച്ച 12.128 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ പിടിയിൽ.
ഒഡീഷ കണ്ടമൽ ബലിഗുഡ കൻന്തമാൾ ധർമ്മേന്ദ്ര ദിഗാൽ (29), കണ്ടമൽ ബലിഗുഡ ജിഗ്രിയ ദിഗാൽ (22) എന്നിവരെയാണ് ടിവി സെന്റർ മേഖലയിൽ നടന്ന പരിശോധനയിൽ പിടികൂടിയത്.
സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരം കൊച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.