വന നിയമ ഭേദഗതിക്കെതിരെ പെരുന്പാവൂരിൽ കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധം
1491820
Thursday, January 2, 2025 4:47 AM IST
പെരുമ്പാവൂര്‍: വന നിയമ ഭേദഗതിക്കെതിരേ കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് പനക്കല്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജെ. മാത്യു അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍ ചെതലന്‍, ഇന്ത്യന്‍ നാഷണല്‍ സംസ്ഥാന കമ്മിറ്റി അംഗം ഒ. ദേവസി, ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം, കുറുപ്പംപടി ബ്ലോക്ക് പ്രസിഡന്റ് ജോയി പൂണേലി,
മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്, കെ.പി. വര്‍ഗീസ്, ജോളി കെ. ജോസ്, എം.വൈ. എല്‍ദോ, റാഫേല്‍ കൂവപ്പടി, ബാബു അറയ്ക്കപ്പടി, ബിജു വേങ്ങൂര്‍, എല്‍ദോ ചെറിയാന്, അനിത പ്രകാശ്, രാജന് അയ്മുറി, ജാഫര്‍ റോഡ്രിക്സ്, സഫിര്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.