ചിത്രപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1491996
Thursday, January 2, 2025 11:00 PM IST
കാക്കനാട്: ചിത്രപ്പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തുതിയൂർ വാട്ടർ മെട്രോ സ്റ്റേഷനു സമീപം ഇന്നലെ രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.
കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്ന മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം തോന്നിക്കും. തൃക്കാക്കര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
വഴിയോര കച്ചവടം നടത്തുന്ന കൊല്ലം സ്വദേശി ബിജു കുമാറാണ് മരിച്ചതെന്ന് സുഹൃത്തായ സ്ത്രീ മൊഴി നൽകിയെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇവർ നൽകിയ സൂചനകളും മൃതദേഹത്തിൽനിന്ന് കിട്ടിയ മൊബൈൽ ഫോണും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.