അനധികൃത മദ്യവില്പന: സ്ത്രീ അറസ്റ്റില്‍
1491834
Thursday, January 2, 2025 4:58 AM IST
കൊച്ചി: അനധികൃതമായി മദ്യവില്പന നടത്തിയ സ്ത്രീ അറസ്റ്റില്‍. ഇടപ്പള്ളി സൗത്ത് വില്ലേജ് മാമംഗലത്ത് താമസിക്കുന്ന രേഷ്മയെ (42) ആണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം കുട്ടപ്പായി റോഡില്‍ സീപേള്‍ ബാറിനു സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍നിന്ന് അഞ്ചു കുപ്പി വിദേശമദ്യം പിടിച്ചെടുത്തു.
എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ അനീഷ് ജോയിയുടെ നിര്‍ദേശപ്രകാരം എസ്ഐമാരായ സി. അനുപ്, ശെല്‍വരാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
രേഷ്മ മുമ്പും വിവിധ കേസുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.