വാഹനാപകടത്തിൽ ആറുപേർക്ക് പരിക്ക്
1491809
Thursday, January 2, 2025 4:36 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം മാരുതി ജംഗ്ഷന് സമീപം കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. പൂവക്കുളം വാരപ്പുറത്ത് അശ്വിൻ(28), ഉഴവൂർ അരുമ്മക്കൽ അമൽ(25), വെളിയന്നൂർ ചെറുവീട്ടിൽ അക്ഷയി (24), അരീക്കര അനന്താനത്ത് അമൽ ഷിബു(25), മോനിപ്പിള്ളി കരോട്ടുവീട്ടിൽ അനീറ്റൊ(25), പാലക്കുഴ മഞ്ഞക്കര അനന്തു ശശി(26) എന്നിവർക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി 11.45നായിരുന്നു അപകടം. എയർപോർട്ടിൽ നിന്നും കറുകച്ചാലിലേക്ക് പോകുകയായിരുന്ന വാഹനത്തിലേക്ക് മംഗലത്തുതാഴം ഭാഗത്തുനിന്നും എതിർദിശയിലെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തെത്തുടർന്ന് റോഡിൽ കിടന്നിരുന്ന വാഹനങ്ങൾ പിന്നീട് നീക്കം ചെയ്തു. പ്രദേശത്തെ വെളിച്ചക്കുറവ് മൂലം രക്ഷാപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായി.