കോംപാക്ട് ജു-ജിറ്റ്സു ചാമ്പ്യൻഷിപ്പ് എറണാകുളത്തിന്
1491840
Thursday, January 2, 2025 5:07 AM IST
കാക്കനാട്: കാക്കനാട് ഇന്റർനാഷണൽ മാർഷൽ അക്കാദമിയിൽ നടന്ന സംസ്ഥാന കോംപാക്ട് ജു-ജിറ്റ്സു ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ലാ ടീം ഓവറോൾ ചാമ്പ്യൻ ട്രോഫി കരസ്ഥമാക്കി.
മിനി സബ്ജൂണിയർ വിഭാഗത്തിൽ വൈഭവ് രഞ്ജിത്തും സബ്ജൂണിയർ വിഭാഗത്തിൽ എബാൻ പോളും കേഡറ്റ് വിഭാഗത്തിൽ വർഗീസ് രാജനും ജൂണിയർ വിഭാഗത്തിൽ മരിയ രാജനും സീനിയർ വിഭാഗത്തിൽ അജിത് ജോൺസണും ചാമ്പ്യന്മാരായി.
വിജയികൾക്കുള്ള ട്രോഫി സിയാൽ ഡയറക്ടർ എൻ.വി. ജോർജ് വിതരണം ചെയ്തു. ഒന്പതു ജില്ലകളിൽ നിന്നായി 250 ഓളം കായികതാരങ്ങൾ പങ്കെടുത്തു.