വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
1491998
Thursday, January 2, 2025 11:00 PM IST
പറവൂർ: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ചേന്ദമംഗലം മനക്കോടം തൈവീട്ടിൽ ടി.എസ്. ഉല്ലാസ് (62) മരിച്ചു. ഇക്കണോമിക്കൽ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ്.
28ന് ചേന്ദമംഗലം ഭരണിമുക്ക് പെട്രോൾ പന്പിന് സമീപത്തായിരുന്നു അപകടം. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഉല്ലാസിനെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ ഉല്ലാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 8.30 നാണ് മരിച്ചത്. അവിവാഹിതനാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി.
സംസ്കാരം ഇന്ന് 11നു തോന്ന്യകാവ് ശ്മശാനത്തിൽ. സഹോദരങ്ങൾ: കിരണ്‍ റോയ്, രാജമണി, മെഹർ, ആനന്ദ്, സജീവ്, അശ്വനികുമാർ.