കുഴഞ്ഞുവീണു മരിച്ചു
1491668
Wednesday, January 1, 2025 10:06 PM IST
നെടുന്പാശേരി: വിദേശത്തുനിന്നും എത്തിയ വിമാന യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. സൗദി എയർലൈൻസ് വിമാനത്തിൽ റിയാദിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഉത്തർപ്രദേശ് സ്വദേശി ഷാവേജ് (35) ആണ് മരിച്ചത്.
വിമാനത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച യാത്രക്കാരനെ വിമാനമിറങ്ങി ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.