കെഎസ്ഇബി ഓഫീസിനു മുന്പിൽ പ്രതിഷേധ ധർണ
1487748
Tuesday, December 17, 2024 5:03 AM IST
കോതമംഗലം: അമിതമായി വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷക യൂണിയൻ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം കഐസ്ഇബി ഓഫീസിനു മുന്പിൽ നടത്തിയ പ്രതിഷേധ ധർണ മുൻ മന്ത്രി ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് കോടി രൂപ വിവിധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ വൈദ്യുതി തുക കുടിശിക വരുത്തിയിരിക്കുന്നത് പിരിച്ചെടുക്കാതെ വൈദ്യുതി നിരക്ക് വർധിപ്പിച്ച് ജനങ്ങളുടെ മേൽ അധികഭാരം കെട്ടിവയ്ക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റ്റി.യു. കുരുവിള എംഎൽഎയായിരിക്കെ ഭൂതത്താൻകെട്ടിൽ ആരംഭിച്ച ജലവൈദ്യുതി പദ്ധതി ഒന്പത് വർഷത്തെ എൽഡിഎഫ് ഭരണം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കാത്തത് സർക്കാരിന്റെയും, കോതമംഗലം എംഎൽഎയുടെയും കെടുകാര്യസ്ഥതയാണെന്ന് യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ പാർട്ടി ജില്ല പ്രസിഡന്റ് ഷിബു തെക്കുംപുറം ആരോപിച്ചു. കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് ബിജു വെട്ടിക്കുഴ അധ്യക്ഷത വഹിച്ചു.
പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് എ.റ്റി. പൗലോസ്, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗങ്ങളായ ജോമി തെക്കേക്കര, റോയി സ്കറിയ, സി.കെ . സത്യൻ, ജോർജ് അന്പാട്ട്, റാണിക്കുട്ടിജോർജ്, ജോജി സ്കറിയ, നേതാക്കളായ ജോണി പുളിന്തടം, സജി തെക്കേക്കര, ജോസ് തുടുമേൽ, ജോസ് കവളമാക്കൽ, വി.പി എൽദോസ്, എ.റ്റി. ഷാജി, ബിനോയി ജോസഫ് മാമൻ സ്കറിയ, എ.വി. ജോണി, ജോം വെട്ടി കുഴ,ജോസി പോൾ, ജോസ് കൈതക്കൽ, പി.ഡി ബേബി, റെജി പുല്ലുവഴിച്ചാൽ, ലിസി പോൾ, ടീന മാത്യു, വി.ഒ. മാത്യൂസ്, എം.പി. ചന്ദ്രൻ, പി.വി. ഗോപാലൻ, ബെന്നി കോട്ടക്കൽ, ജോർജ് മങ്ങാട്ട്, ബി. കേശവദാസ്, രാജു പോൾ, ഏബ്രഹാം ജോസഫ്, അഗസ്റ്റിൻ ചെറിയാൻ, എൻ.സി. യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.