യൂദിത്ത് നവോമി രൂപത വാർഷികവും ക്രിസ്മസ് ആഘോഷവും തൊടുപുഴയിൽ
1487745
Tuesday, December 17, 2024 5:03 AM IST
മൂവാറ്റുപുഴ: കെസിബിസിയുടെ നേതൃത്വത്തിൽ വിധവകളായ അമ്മമാരുടെ ആത്മീയവും ഭൗതീകവും മാനസികവും സാമൂഹികവുമായ ക്ഷേമത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന യൂദിത്ത് നവോമി സംഘടനയുടെ കോതമംഗലം രൂപതാതല വാർഷികവും ക്രിസ്മസ് ആഘോഷവും നാളെ രാവിലെ ഒന്‍പതിന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ടൗണ്‍ പള്ളി പാരിഷ് ഹാളിൽ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ ഉദ്ഘാടനം ചെയ്യും.
മാറുന്ന കാലഘട്ടത്തിൽ യൂദിത്ത് നവോമിയുടെ പ്രസക്തി എന്ന വിഷയത്തിൽ ഫാ. ജോസ് കണ്ടത്തിൽ ക്ലാസ് നയിക്കും. രൂപത പ്രസിഡന്റ് മിനി ജോണ്സണ് അധ്യക്ഷതവഹിക്കും. വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ, രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേയിൽ, ഫൊറോന ഡയറക്ടർ റവ.ഡോ. സ്റ്റാൻലി കുന്നേൽ, ആനിമേറ്റർ സിസ്റ്റർ ആനി തെരേസ് സിഎച്ച്എഫ് എന്നിവർ പ്രസംഗിക്കും. വിവിധ സംഘടനകളുടെ രൂപത പ്രസിഡന്റുമാരായ ഡിഗോൾ ജോർജ് കൊളന്പേൽ, ടോം ജെ. കല്ലറയ്ക്കൽ, മിനി ജോസ്, പ്രഫ. ജോസ് ഏബ്രഹാം, ജോയിസ് മുക്കുടം എന്നിവർ പങ്കെടുക്കും.
യൂദിത്ത് നവോമി രൂപത ഫൊറോന ഭാരവാഹികൾ നേതൃത്വം വഹിക്കും.