മാലിന്യമുക്തം നവകേരളം കാന്പയിന് ബോർഡുകൾ സ്ഥാപിച്ചു
1487961
Wednesday, December 18, 2024 4:15 AM IST
തിരുമാറാടി: പഞ്ചായത്ത് മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.എം. ജോർജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ അനിത ബേബി, സാജു ജോണ്, രമാ മുരളീധര കൈമൾ, പഞ്ചായത്തംഗങ്ങളായ സുനി ജോണ്സണ്, ആതിര സുമേഷ്, സി.വി. ജോയ്, ആലീസ് ബിനു, കെ.കെ. രാജ്കുമാർ, എം.സി. അജി, ബീന ഏലിയാസ്, അസിസ്റ്റന്റ് സെക്രട്ടറി എസ്. സാബുരാജ്, എച്ച്ഐ ശ്രീകല ബിനോയ് എന്നിവർ പങ്കെടുത്തു. ൗ