കേരളത്തെ സാന്പത്തികമായി അസ്ഥിരപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിനു കോൺഗ്രസ് കൂട്ടുനിൽക്കുന്നു-മന്ത്രി മുഹമ്മദ് റിയാസ്
1487747
Tuesday, December 17, 2024 5:03 AM IST
മൂവാറ്റുപുഴ : കേരളത്തെ സാന്പത്തികമായി അസ്ഥിരപ്പെടുത്താൻ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ ശ്രമിയ്ക്കുന്പോൾ കോണ്‍ഗ്രസും മുസ്ലീം ലീഗും കൂട്ടുനിൽക്കുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സിപിഎം മൂവാറ്റുപുഴ എരിയ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചൂരൽമുല ദുരന്തത്തിനിരയായവർക്ക് സഹായം നൽകാൻ കേന്ദ്ര സർക്കാർ തയാറാകാത്തതിനെതിരെ പ്രതികരിയ്ക്കാൻ കോണ്‍ഗ്രസും ലീഗും തയാറായില്ല. കേരളത്തിന്റെ വികസനത്തിനായി എൽഡിഎഫ് സർക്കാർ ബദൽ നയം നടപ്പാക്കുന്പോൾ അതിനെ ഇല്ലാതാക്കാനാണ് ബിജെപിയ്ക്കൊപ്പം യുഡിഎഫും കൂട്ടുനൽക്കുന്നത്.
2025 ഡിസംബറിൽ ആറ് വരി ദേശീയപാത നിർമാണം പുർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിയ്ക്കൽ, ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു, സംസ്ഥാന കമ്മിറ്റി അംഗം എസ്. സതീഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.ആർ. മുരളീധരൻ, ആർ. അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എം. ഇസ്മയിൽ, എ.എ. അൻഷാദ്, ഏരിയ കമ്മിറ്റി അംഗം കെ.പി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ചുവപ്പുസേനാ പരേഡിലും ബഹുജന റാലിയിലും ഏരിയയിലെ 12 ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും പൊതുജനങ്ങളും അണിനിരന്നു.ബാന്റ്സെറ്റും, ചെണ്ടമേളങ്ങളും തെയ്യവും തിറയുമെല്ലാം നാടൻ കലാരൂപങ്ങളും പ്രകടനത്തിന് മാറ്റ് കൂട്ടി.