കാരൾ ഗാന മത്സരം നടത്തി
1487749
Tuesday, December 17, 2024 5:03 AM IST
വാഴക്കുളം : ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ അഖില കേരള കാരൾ ഗാന മത്സരം നടത്തി. കോതമംഗലം രൂപത കെസിവൈഎം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ കാരൾ മത്സരം ഉദ്ഘാടനം ചെയ്തു. കെസിവൈഎം പ്രസിഡന്റ് അലൻ മാത്യു അധ്യക്ഷത വഹിച്ചു.
വികാരി ഫാ. ജോസഫ് കൊയ്ത്താനത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ , രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോർജ് പീച്ചാനിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ടീം മലയാറ്റൂരിന് 25000 രൂപയും രണ്ടാം സ്ഥാനം നേടിയ വൈപ്പിൻ ഒഎൽപിഎച്ച് ഓച്ചന്തുരുത്ത് ടീമിന് 15000 രൂപയും പുരസ്കാരം നൽകി.