പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1487684
Monday, December 16, 2024 10:27 PM IST
പനങ്ങാട്: പൊള്ളലേറ്റ് ഗുരുതരനിലയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്പളം നോർത്ത് കോണത്തുപറന്പിൽ ജോർജിന്റെ മകൻ സേവ്യർ (ബിനു-38) ആണ് മരിച്ചത്.
കുന്പളം പണ്ഡിറ്റ്ജി കവലയിൽ വച്ച് കഴിഞ്ഞ ദിവസം പെട്രോൾ സ്വയം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. അമ്മ: ജെൻസ. ഭാര്യ: റൂബി. മക്കൾ: ലയ, ലെന.