ലോറിയുടെ ആക്സിലൊടിഞ്ഞ് ചക്രങ്ങൾ തെറിച്ചു
1487740
Tuesday, December 17, 2024 5:03 AM IST
ആലുവ: പെരുമ്പാവൂരിലേക്ക് മരത്തടികൾ കയറ്റി പോകുകയായിരുന്ന ലോറിയുടെ ആക്സിൽ ഒടിഞ്ഞ് മുൻ ചക്രങ്ങൾ തെറിച്ചു പോയി. ആലുവ നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. ലോറിയുടെ ഡീസൽ ടാങ്കും പൊട്ടിയത് ആശങ്കയുണ്ടാക്കി.
ആലുവ പമ്പ് കവലയിൽ മാതാ മാധുര്യതിയറ്ററിന് മുന്നിൽ ഇന്നലെ പുലർച്ച അഞ്ചിനാണ് അപകടം നടന്നത്. റോഡിന് ഉയര താഴ്ചയുള്ളതിനാൽ ഭാരം മുൻവശത്തേക്ക് വന്ന് ആക്സിൽ ഒടിഞ്ഞതാണെന്നാണ് ഡ്രൈവർ പറയുന്നത്.
രാവിലെ മുതൽ വൈകിട്ട് അഞ്ചുവരെ തടികൾ മുഴുവൻ മറ്റൊരു ലോറിയിൽ കുറേശേയായി കയറ്റിയ ശേഷം കേടായ ലോറി മാറ്റിയതോടെയാണ് ഗതാഗതം പഴയ നിലയിലായത്. പെരുമ്പാവൂരിലേക്ക് കെ എസ്ആർടിസി റൂട്ടും പ്രൈവറ്റ് ബസ് റൂട്ടും തിരിയുന്നിടത്ത് തന്നെയായതിനാൽ ഈ മേഖലയിൽ രാവിലെ മുഴുവൻ രൂക്ഷമായ ഗതാഗതക്കുരുക്ക് ആയിരുന്നു.