പിക്ക്അപ് ലോറിയുടെ പിന്നിൽ സ്വകാര്യ ബസിടിച്ച ു ; 20,000 മുട്ടകൾ പൊട്ടി റോഡിലൊഴുകി
1487965
Wednesday, December 18, 2024 4:15 AM IST
ആലുവ: ബസിടിച്ച് പിക്ക്അപ് ലോറിയിലുണ്ടായിരുന്ന 20000 മുട്ടകൾ പൊട്ടി റോഡിലൊഴുകി. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ലോറി രണ്ട് കാറുകളിലിടിച്ച് വർക്ക്ഷോപ്പ് മതിലിൽ ഇടിച്ചു നിന്നു. കാറുകൾ വീടിന്റെ മതിലും ഗേറ്റും ഇടിച്ചു തകർത്തു. ക്രിസ്മസ് വിപണി ലക്ഷ്യമാക്കി കൊണ്ടുവന്ന 20,000 ത്തോളം മുട്ടകൾ പൊട്ടി റോഡിൽ ഒഴുകി.
ആലുവ - പെരുമ്പാവൂർ റൂട്ടിൽ തോട്ടുമുഖം മാർവറിന് സമീപം ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു അപകടം. പിക്ക്അപ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട മിനിലോറി മുന്നിലെ രണ്ട് കാറുകളിൽ ചെന്നിടിക്കുകയായിരുന്നു. കാറുകൾ സമീപത്തെ വീടിന്റെ മതിലിലും ഗേറ്റിലും ഇടിച്ചാണ് നിന്നത്. വാഹനങ്ങൾ തെന്നാതിരിക്കാൻ ആലുവ ഫയർഫോഴ്സെത്തി മുട്ട അവശിഷ്ടങ്ങൾ കഴുകി നീക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ ഏറെനേരം ഗതാഗത തടസം ഉണ്ടായി.