യുവാവ് കടലിൽ വീണു മരിച്ചു
1487928
Tuesday, December 17, 2024 10:52 PM IST
അരൂർ: അരൂർ പഞ്ചായത്ത് ഏഴാം വാർഡിൽ വെന്പലേഴത്ത് പരേതനായ അഹമ്മദ്കുട്ടിയുടെ മകൻ നിയാസ് (44) കടലിൽ വീണു മരിച്ചു. അന്ധകാരനഴി ബീച്ചിന് സമീപമാണ് മൃതശരീരം കണ്ടെത്തിയത്.
അർത്തുങ്കൽ കോസ്റ്റൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. മാതാവ്: സുഹറ. ഭാര്യ: നിഷ. മകൾ: റൈസ.