ഗോശ്രീ ബസുകളുടെ നഗര പ്രവേശനം: നടപ്പാക്കേണ്ടത് നാറ്റ് പാക് നിർദേശം
1487736
Tuesday, December 17, 2024 5:03 AM IST
വൈപ്പിൻ: ഗോശ്രീ ബസുകൾക്ക് 25 കിലോമീറ്റർ എന്ന ദൂരപരിധി നിശ്ചയിച്ചത് മാറ്റി നാറ്റ്പാക് നിർദേശം അനുസരിച്ച് ആദ്യ പടിയായി 70 ബസുകൾക്ക് നഗര പ്രവേശനം അനുവദിക്കണമെന്ന് ഗോശ്രീ ദ്വീപ് വികസന സെമിനാർ ആവശ്യപ്പെട്ടു.
പുക്കാട്-കണ്ടെയ്നർ റോഡ് പാലം, തീരദേശ ഹൈവേ, ബോൾഗാട്ടിയിൽ സമാന്തര പാലം, തീരദേശ - കായലോര പാത വൈപ്പിൻ താലൂക്ക് രൂപീകരണം, ഞാറക്കലിൽ മിനിസിവിൽ സ്റ്റേഷനും കെഎസ്ആർടിസി സബ് ഡിപ്പോയും സ്ഥാപിക്കുക, ഞാറക്കൽ, മുരുക്കുംപാടം ശുദ്ധജല സംഭരണികളിൽ പമ്പിംഗ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും സെമിനാർ ഉയർന്നു.
ഇവ അടങ്ങിയ നിവേദനം എംപിക്കും എംഎൽഎക്കും നൽകുവാനും തീരുമാനിച്ചു. ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ 20-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന സെമിനാർ സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി അധ്യക്ഷത വഹിച്ചു.