എറണാകുളം ഗവ. മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റിയിലേക്ക്
1487737
Tuesday, December 17, 2024 5:03 AM IST
കളമശേരി: കളമശേരിയിലെ എറണാകുളം ഗവ. മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റിയിലേക്ക് ഉയരുന്നു. എട്ടു നിലകളിലായി 8.27 ലക്ഷം ചതുരശ്ര അടിയിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. നിർമാണം പൂർത്തിയാകുന്നതോടെ 683 രോഗികളെ കിടത്തിച്ചികിത്സിക്കാനാകും.
ഗൈനക്കോളജി, പീഡിയാട്രിക് ആൻഡ് പീഡിയാട്രിക് സർജറി, ദന്തൽ, ഫിസിക്കൽ മെഡിസിൻ, നെഫ്രോളജി, യൂറോളജി, ഗ്യാസ്ട്രോ വിഭാഗം, കാർഡിയോളജി, ന്യൂറോ മെഡിസിൻ, റേഡിയോളജി എന്നീ വിഭാഗങ്ങളും ഇവയ്ക്ക് ഐപി, ഒപി, ഐസിയു എന്നിവയുമുണ്ടാകും. 14 തിയേറ്ററുകളും ഉൾപ്പെടുന്നതാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്. കൂടാതെ പിഎം ആയുഷ്മാൻ ഭാരത് മിഷൻ പ്രകാരം 50 കിടക്കകളുള്ള ക്രിട്ടിക്കൽ യൂണിറ്റിന്റെ നിർമാണം 45 ശതമാനത്തോളം പൂർത്തിയായി.