അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ പന്തലിന്റെ കാൽനാട്ടുകർമം നടത്തി
1487750
Tuesday, December 17, 2024 5:03 AM IST
കോലഞ്ചേരി: യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്ക മൈതാനിയിൽ 26 മുതൽ 31 വരെ നടത്തുന്ന അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ പന്തലിന്റെ കാൽനാട്ടുകർമം സുവിശേഷ സംഘം പ്രസിഡന്റ് ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. യോഗത്തിൽ കോറെപ്പിസ്കോപ്പമാരായ ജോർജ് മാന്തോട്ടം, പീറ്റർ വേലംപറമ്പിൽ, വർഗീസ് വാലയിൽ, ഫാ. പൗലോസ് പുതിയാമഠം, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, സെക്രട്ടറി മോൻസി വാവച്ചൻ, ട്രഷറർ തോമസ് കണ്ണടിയിൽ, എം.ജെ. മർക്കോസ്, ടി.ടി. ജോയി, സാബു കണ്ണങ്ങായത്ത്, സാബു പട്ടശേരി, ബാബു പോൾ, ബസ്കിയാമ്മ മേരിക്കുട്ടി പീറ്റർ, ബെന്നി തോമസ് തുടങ്ങിയവർ പങ്കെടുത്തു.