വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു
1487929
Tuesday, December 17, 2024 10:52 PM IST
കൊച്ചി: ഇടപ്പള്ളിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു. തൃശൂര്‍ തൃപ്രയാര്‍ സ്വദേശി കെ.എസ്. വിനു(27) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടോടെ ഇടപ്പള്ളി പറവൂര്‍ റൂട്ടില്‍ കുന്നുംപുറത്തിന് സമീപമായിരുന്നു അപകടം. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വിനുവിന്റെ ജീവന് രക്ഷിക്കാനായില്ല. വിനുവിനെ ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല.
എളമക്കര പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. വിനുവിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വെണ്ണലയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.