കുടുംബോത്സവം
1487959
Wednesday, December 18, 2024 4:15 AM IST
വാഴക്കുളം: കേരള കത്തോലിക്കാ കരിസ്മാറ്റിക്ക് നവീകരണ മുന്നേറ്റത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച കുടുംബോത്സവം വാഴക്കുളം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടത്തി. വികാരി ഫാ. ഫ്രാൻസിസ് ആലപ്പാട്ട്, രൂപത പ്രാർഥനാ ഗ്രൂപ്പ് ഡയറക്ടർ ഫാ. ആന്റണി വിളയപ്പിള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ കരിസ്മാറ്റിക്ക് നവീകരണത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി 50 ബലൂണുകൾ ഉയർത്തി. കുടുംബോത്സവ സമ്മേളനം ഫാ. ഫ്രാൻസിസ് ആലപ്പാട്ട് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.
ഫാ. ആന്റണി വിളയപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. പി.ആർ. ആന്റണി പനച്ചിത്തറ, ജോർജ് കൊള്ളിനാൽ, കെ.എ. ജോസഫ് കുഴുന്പിൽ എന്നിവർ പ്രസംഗിച്ചു. 11 ഇടവകകളിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്തു. യുവ വൈദികരുടേയും സന്യസ്തരുടേയും മാതാപിതാക്കളെയും കൂടുതൽ മക്കളുള്ള ദന്പതിമാരെയും യോഗത്തോടനുബന്ധിച്ച് ആദരിച്ചു. ലോഗോസ് ക്വിസ് പരീക്ഷയിൽ ഇടവകകളിൽനിന്നും കൂടുതൽ മാർക്ക് വാങ്ങിയ 12 പേരെ ആദരിച്ചു.