വീടിന്റെ താക്കോൽദാനം നാളെ
1487746
Tuesday, December 17, 2024 5:03 AM IST
മൂവാറ്റുപുഴ: ലയണ്‍സ് ഡിസ്ട്രിക്ട് 318സിയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി ഭവനരഹിതർക്കായുള്ള ഭവന നിർമാണ പദ്ധതി ‘സ്വപ്നഭവനം 2024-25’ൽ നിർമാണം പൂർത്തീകരിച്ച ആദ്യ വീടിന്റെ താക്കോൽ വാളകം പഞ്ചായത്തിലെ മേക്കടന്പിൽ താമസിക്കുന്ന വിധവയ്ക്ക് നാളെ രാവിലെ 11ന് കൈമാറുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളെ പ്രതിനിധീകരിക്കുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 സിയിലെ 166 ക്ലബ്ബുകൾ സംയുക്തമായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന സ്വപ്നഭവനം 2024- 25 പദ്ധയത്തിയിലൂടെ 200 പേർക്കാണ് ഭവനങ്ങൾ നിർമിച്ചു നൽകുന്നത്.
ഇതോടനുബന്ധിച്ച് മൂവാറ്റുപുഴ ഗ്ലോബൽ വില്ലേജ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ ഭവനത്തിന്റെ താക്കോൽദാനമാണ് ഇപ്പോൾ നടക്കുക.
ലയണ്‍സ് ഡിസ്ട്രിക്ട് 318 സിയുടെ ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ. നന്പൂതിരിയും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബാഹ, ജോയിന്റ് ഡയറക്ടർ ബി. ജയരാജ് എന്നിവർ സംയുക്തമായാണ് തക്കോൽദാനം നിർവഹിക്കുന്നത്. എസ്.എം. വിനോദ്, കെ.ബി. ഷൈൻ കുമാർ, വി.എസ്. ജയേഷ് എന്നിവർ പ്രസംഗിക്കും. ജോർജ് സാജു, സിബി ഫ്രാൻസിസ്, ശ്രീജിത്ത് ഉണ്ണിത്താൻ, ജോസ് മംഗലി, കെ.പി. കൃഷ്ണൻ, യു. റോയ്, വി.ടി. പൈലി എന്നിവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ലയണ്‍സ് ഡിസ്ട്രിക് ഭാരവാഹികളായ രാജൻ എൻ. നന്പൂതിരി, വി.എസ്. ജയേഷ്, ജോർജ് സാജു, സിബ് ഫ്രാൻസിസ്, ജോസ് മംഗലി, കെ.പി. കൃഷ്ണൻ, യു. റോയി, വി.ടി. പൈലി, ടി.എൻ. മുരളി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.